Posts

ഇരുട്ട്

Image
എപ്പോഴും ചിരിക്കുന്ന ഇരുട്ട്!!! പക്ഷെ.... വെളിച്ചമറിയാതെയായിരുന്നു ഇരുട്ടെന്നും കരഞ്ഞിരുന്നത്.

ഉള്ളിയും ഞാനും

Image
നിന്നെ നോവിക്കുന്നത് എന്റെ കൈകളാണ് എന്തേ അത് കണ്ടുനില്‍ക്കാനുള്ള- കരുത്തെന്റെ കണ്ണുകള്‍ക്കില്ല?

അന്താരാഷ്ട്ര വനിതാദിനം; ആഘോഷിച്ചില്ലെങ്കിലും അവഗണിക്കാതിരിക്കാം

Image
                    ഇന്ന് അന്താരാഷ്ട്ര വനിതാദിനം. 'ബീ ബോള്‍ഡ് ഫോര്‍ ചേഞ്ച്' എന്നാണ് ഇത്തവണത്തെ ദിനാഘോഷത്തിന്റെ ആശയം. എല്ലാവരും എല്ലായ്‌പ്പോഴും പിന്താങ്ങാനുണ്ടാകില്ലെന്നും സ്വയം മാറ്റത്തിന് തയ്യാറാവാനുള്ള ധീരത കാണിക്കുകയാണ് വേണ്ടതെന്നും ഈ ദിനത്തിലെങ്കിലും എല്ലാ വനിതകളും ഓര്‍ക്കട്ടെ. വനിതാദിനം ആഘോഷിക്കണമെന്നില്ല, വനിതകള്‍ക്കായെന്തിന് ഒരു ദിനം അതുതന്നെ സംവരണമല്ലേ എന്ന് കരുതുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. അവരോടായി പറയട്ടെ, ഞങ്ങള്‍ക്കായി ഒരു ദിനവും മാറ്റിവെക്കേണ്ട, ആഘോഷിക്കേണ്ട പക്ഷെ ഒരു സ്ത്രീയേയും വാക്കാലോ നോക്കാലോ പ്രവൃത്തിയാലോ അവഹേളിക്കില്ലെന്ന് സ്വയം പ്രതിജ്ഞയെടുക്കൂ. അതുമതി. സ്ത്രീയുടെ ശത്രു പുരുഷന്മാര്‍ മാത്രമല്ല, അവര്‍ക്കിടയിലുള്ള ചില സ്ത്രീകളും ഉണ്ട്. പറഞ്ഞ് പറ്റിക്കാനും ചതിക്കുഴിയിലേക്ക് തള്ളിവിടാനും മുഖത്തൊരു പുഞ്ചിരി പുരട്ടി സ്‌നേഹം നടിച്ചെത്തുന്ന എത്രയോ സ്ത്രീവേഷമിട്ട ചെകുത്താന്മാര്‍. ആരേയും വിശ്വസിക്കേണ്ട എന്ന് നമ്മുടെ വരുംതലമുറയോട് പറഞ്ഞുകൊടുക്കേണ്ട കാലമാണിത്. ഓരോയാളേയും നിരീക്ഷിക്കാനും സ്വയം ജാഗ്രതയോടെ മുന്നോട്ടുനീങ്ങാനും വീട്ടില്‍ നിന്നേ പരിശീലനം നല്‍കേണ്ടത്

എന്റെ വിഷമം

Image
ദിവസങ്ങളുടെ മന്ദത എന്നെ വിഷമിപ്പിക്കുന്നല്ലോ ചിലപ്പോള്‍ അപ്രതീക്ഷിത വേഗവും മടുക്കുമ്പോള്‍ ഓടിപ്പോകാനാവാതെ കൊതിക്കുന്നിടത്ത് ഇത്തിരികൂടി നില്‍ക്കാനാകാതെ...

സംശയം

സുഹൃത്താണ് സംശയം കണ്ണ് തുറന്നാലും അടച്ചാലും അവനെത്തും എവിടെനിന്നോ ... വീടില്ലാത്തവനാണ്... ഇപ്പോളവനെന്റെ കണ്ണിലാണ് ...

അക്ഷരവേശ്യ

വ്യഭിച്ചരിച്ചോ അക്ഷരം കൊണ്ട്? അക്ഷരങ്ങളെ ആത്മാവായി കണ്ടെന്കില്‍- മനസ്സും വ്യഭിച്ചരിചിട്ടുണ്ടാവണം മനസ്സാണോ നിന്റെ ശരീരത്തിന് പ്രേരണ? എങ്കില്‍ ശരീരവും വ്യഭിചരിച്ചു ഇപ്പോള്‍ നീ തീര്ത്തും ഒരു വേശ്യയാണ് അക്ഷരാര്‍ത്ഥത്തില്‍ ഒരു വേശ്യ!!!

എസ്‌ എം എസ്‌

ഒരുവാക്കിലൊതുങ്ങുന്ന എസ്‌ എം എസ്‌ "കല്ല്യാണമാണു" - മരണമറിയിച്ചുള്ള കമ്പിപൊലെ നോക്കിയിരുന്നു പിന്നെ തോന്നിയത്‌ കൂട്ടുകാരിയൊട്‌ ദുഖം പങ്കിടാന് ‍മിസ്സടിച്ചു, തിരികെ വിളിവന്നു എന്നും മിസ്സടിക്കാറെയുള്ളു ഒടുവില്‍ മിസ്സാവലും കരയാതിരുന്നിട്ടും മിനക്കെട്ട്‌ വന്ന ആശ്വാസവാക്കുകളില്‍ കണ്ണീര്‍ വീണു അറിയുന്നവര്‍ പറഞ്ഞു "മറക്കൂ" അത്‌ കെട്ടപ്പോഴാണു അവരെന്നെ അറിയുന്നില്ലെന്ന് ഞാനറിഞ്ഞത്‌