എസ്‌ എം എസ്‌

ഒരുവാക്കിലൊതുങ്ങുന്ന എസ്‌ എം എസ്‌
"കല്ല്യാണമാണു" - മരണമറിയിച്ചുള്ള കമ്പിപൊലെ
നോക്കിയിരുന്നു
പിന്നെ തോന്നിയത്‌ കൂട്ടുകാരിയൊട്‌ ദുഖം പങ്കിടാന്
‍മിസ്സടിച്ചു, തിരികെ വിളിവന്നു
എന്നും മിസ്സടിക്കാറെയുള്ളു ഒടുവില്‍ മിസ്സാവലും
കരയാതിരുന്നിട്ടും മിനക്കെട്ട്‌ വന്ന ആശ്വാസവാക്കുകളില്‍ കണ്ണീര്‍ വീണു
അറിയുന്നവര്‍ പറഞ്ഞു "മറക്കൂ"
അത്‌ കെട്ടപ്പോഴാണു അവരെന്നെ അറിയുന്നില്ലെന്ന് ഞാനറിഞ്ഞത്‌

Comments

ശ്രീ said…
കൊള്ളാം. നന്നായിട്ടുണ്ട്.
CHANTHU said…
ഒറ്റവാക്കില്‍
ഒറ്റക്കാണെന്നതും
ഓര്‍മ്മപ്പെടുത്തും
ഈ കാലത്തെസ്സെമെസ്സ്‌
അറിയുന്നവര്‍ പറഞ്ഞു "മറക്കൂ"
അത്‌ കെട്ടപ്പോഴാണു അവരെന്നെ അറിയുന്നില്ലെന്ന് ഞാനറിഞ്ഞത്‌
Hmmmmmmmmmmmm Well
Shabeeribm said…
വായിച്ചു ...ഇഷ്ടപ്പെട്ടു
ഹരിത് said…
കൊള്ളാം. ആ എസ് എം എസ്സിനുമിക്കരെയാണു ജീവിതം
Unknown said…
This comment has been removed by the author.
Unknown said…
വെറുമൊരു എസ് എം എസിനക്കരെയിക്കരെ കടവുതോണി കിട്ടാതെ നില്ക്കുന്നു നമ്മള്‍... (കൂട്ടുകാരിയുടെ കല്യാണക്കുറി നിനക്കും മരണവാര്‍ത്ത അറിയിക്കുന്ന കമ്പി പോലെയോ ദേവീ?? )
Anonymous said…
"Maranavartha ariyikkunna kambipoley" Good usage...
GLPS VAKAYAD said…
കൊള്ളാം നന്നായിരിക്കുന്നു
കൊള്ളാം. നന്നായിട്ടുണ്ട്.
ഒറ്റവാക്കില്‍ എല്ലാം കഴിഞ്ഞു ...
Divz said…
Heyy..Devaa..
pratheeksha kaividaruth..avar arinjillenkil mattaarenkilum ninne ariyunnundaavum..
Be an optimistic girl..
vlമറക്കുവാന്‍ പറയാനെന്തെളുപ്പം - മണ്ണില്‍
പിറക്കാതിരിക്കലാണതിലെളുപ്പം...
പ്രശസ്തമായ ഒരു സിനിമാ ഗാനത്തിലെ വരികളാണിത്‌... മറവി അനുഗ്രഹമാണ്. പക്ഷേ ആ അനുഗ്രഹം പ്രിയമുള്ളവരുടെ കാര്യത്തില്‍ നമുക്കന്യമാണ്.

മറ്റുള്ളവര്‍ നമ്മെ അറിയുന്നതിലുമപ്പുറം നാം നമ്മെ അറിയുമ്പോഴാണ് നമുക്കു നമ്മെ സ്നേഹിക്കാന്‍ കഴിയുക. സ്വയം സ്നേഹമുണ്ടെങ്കില്‍ മാത്രമേ നമുക്കു മറ്റുള്ളവരെയും സ്നേഹിക്കാന്‍ കഴിയൂ. (സ്നേഹമില്ലാത്ത മനുഷ്യര്‍ അവരെത്തന്നെയും സ്നേഹിക്കുന്നില്ലത്രേ!).

കവിത ചിന്തിപ്പിക്കുന്ന ഒന്നായിരുന്നു... ആശംസകള്‍

ജയകൃഷ്ണന്‍ കാവാലം
Sa said…
പാതിരാത്രി വിരിയുന്ന പൂവിനു ഗന്ധമേറുമെന്നത്‌ സത്യം തന്നെ...എന്റെ മനസ്സില്‍ പാതിരാക്ക്‌ വിരിഞ്ഞ പൂവായിരുന്നു "എസ്‌. എം. എസ്‌" അതിനു കിട്ടിയ ഈ അംഗീകാരങ്ങളെ ഞാന്‍ നിറഞ്ഞ സന്തോഷത്തോടെ ഏറ്റുവാങ്ങുകയാണു.

ഇവിടെ വന്നുപോയ ശ്രീ, ചന്തു, ഫസല്‍, ഷിബു, ഹരിത്‌ എല്ലാവര്‍ക്കും നന്ദി.
മുരളിക നന്ദി പറഞ്ഞവസാനിപ്പിക്കുന്നില്ലട്ടോ (മരണവും വിവാഹവും ചിലര്‍ക്ക്‌ ഒന്നാണത്രെ!!!)
അലീന അകലെനിന്നും ഈ നന്ദി ഞാനറിയിക്കട്ടെ. ദേവതീര്‍ത്ഥ,, സ്നേഹിതാ, ദിവ്സ്‌, നിഷ്കളങ്കാ ഇവിടേക്കിനിയും വരിക...
Sa said…
ഇവിടെ വന്നു, എന്തോ പറഞ്ഞു പിന്നീടത്‌ മായ്ച്‌ തിരിച്ചുപോയ എന്റെ അജ്ഞാത സുഹൃത്തെ നിന്നോടുള്ള നന്ദിയും ഒളിക്കുന്നില്ല.
താരകം said…
ഇനിയെങ്കിലും മിസ്സാവാതിരിക്കട്ടെ.
This comment has been removed by the author.

Popular posts from this blog

ഇരുട്ട്

വെറുതെ...

എന്റെ വിഷമം