Posts

Showing posts from 2008

അക്ഷരവേശ്യ

വ്യഭിച്ചരിച്ചോ അക്ഷരം കൊണ്ട്? അക്ഷരങ്ങളെ ആത്മാവായി കണ്ടെന്കില്‍- മനസ്സും വ്യഭിച്ചരിചിട്ടുണ്ടാവണം മനസ്സാണോ നിന്റെ ശരീരത്തിന് പ്രേരണ? എങ്കില്‍ ശരീരവും വ്യഭിചരിച്ചു ഇപ്പോള്‍ നീ തീര്ത്തും ഒരു വേശ്യയാണ് അക്ഷരാര്‍ത്ഥത്തില്‍ ഒരു വേശ്യ!!!

എസ്‌ എം എസ്‌

ഒരുവാക്കിലൊതുങ്ങുന്ന എസ്‌ എം എസ്‌ "കല്ല്യാണമാണു" - മരണമറിയിച്ചുള്ള കമ്പിപൊലെ നോക്കിയിരുന്നു പിന്നെ തോന്നിയത്‌ കൂട്ടുകാരിയൊട്‌ ദുഖം പങ്കിടാന് ‍മിസ്സടിച്ചു, തിരികെ വിളിവന്നു എന്നും മിസ്സടിക്കാറെയുള്ളു ഒടുവില്‍ മിസ്സാവലും കരയാതിരുന്നിട്ടും മിനക്കെട്ട്‌ വന്ന ആശ്വാസവാക്കുകളില്‍ കണ്ണീര്‍ വീണു അറിയുന്നവര്‍ പറഞ്ഞു "മറക്കൂ" അത്‌ കെട്ടപ്പോഴാണു അവരെന്നെ അറിയുന്നില്ലെന്ന് ഞാനറിഞ്ഞത്‌

വാക്കുകള്‍...

മനസ്സിനെ വെഞ്ജരിപ്പിക്കാന്‍ എനിക്ക്‌ കവിതകളില്ല കവിതക്ക്‌ തുണയാകാന്‍ വാക്കുകളുമില്ല സ്വര്‍ഗ്ഗീയപാനത്തില്‍ മുങ്ങിയാലുംനനഞ്ഞു ശുദ്ധംവരാത്ത ചിന്തകളെപഴിക്കുന്ന മനസ്സാ- ണിപ്പോള്‍പുണ്യസ്നാനം മതി നിന്നെശുദ്ധമാക്കാനെന്നുകേട്ടു പക്ഷെ, അവരെന്തരിയുന്നു... പുരോഹിതന്റെ ജലത്തേക്കാള്‍മദ്യപന്റെ പാനമാണുചിതമെന്ന്...

വെറുതെ...

Image
അറിയില്ലാദിവസമേതെന്ന് അറിയുന്നതൊന്നുമാത്രം മനസ്സില്‍ കുരുത്ത പ്രണയം വഴിമദ്ധ്യേ വിട്ടറിഞ്ഞു!ഉള്ളിലുരുണ്ടുകൂടിയ മേഘങ്ങള്‍ പെയ്തിറങ്ങാന്‍ വൈകിയിരുന്നു ഈ മഴ നനയാന്‍ ആരുമില്ല. നല്‍കാനായി കാതുവെച്ചവനും ഒരു പുഞ്ചിരി നല്‍കി മറഞ്ഞു ഇനിയിതാര്‍ക്കുവേണ്ടി? മൂടിവെച്ച തണുപ്പ്‌ ആര്‍ക്കും നല്‍കിയില്ല പുറമെ മഴക്കാലം പലതുകഴിഞ്ഞെങ്കിലും മനസ്സിലെ മേഘം പെയ്തൊഴിയാതെ ഇനിയും... ഇടവഴിയില്‍ ഞാനുപേക്ഷിച്ച പ്രണയം ഇന്നീ കര്‍ക്കിടകമഴയില്‍ തളിര്‍ത്തുവോ? കെട്ടുകള്‍ പൊട്ടിച്ചുള്ള മനസ്സിന്റെ ഓട്ടവും വേഗത്തിലായി ഞാനറിയാതെ... പ്രതീക്ഷകള്‍ തളിര്‍ക്കുമ്പോഴും ഞാന്‍ ഭയക്കുന്നു ഇടിമിന്നലുള്ള തുലാവര്‍ഷരാവിനെ........