വെറുതെ...


അറിയില്ലാദിവസമേതെന്ന്
അറിയുന്നതൊന്നുമാത്രം
മനസ്സില്‍ കുരുത്ത പ്രണയം വഴിമദ്ധ്യേ വിട്ടറിഞ്ഞു!ഉള്ളിലുരുണ്ടുകൂടിയ മേഘങ്ങള്‍ പെയ്തിറങ്ങാന്‍ വൈകിയിരുന്നു
ഈ മഴ നനയാന്‍ ആരുമില്ല.
നല്‍കാനായി കാതുവെച്ചവനും ഒരു പുഞ്ചിരി നല്‍കി മറഞ്ഞു
ഇനിയിതാര്‍ക്കുവേണ്ടി?
മൂടിവെച്ച തണുപ്പ്‌ ആര്‍ക്കും നല്‍കിയില്ല
പുറമെ മഴക്കാലം പലതുകഴിഞ്ഞെങ്കിലും
മനസ്സിലെ മേഘം പെയ്തൊഴിയാതെ ഇനിയും...
ഇടവഴിയില്‍ ഞാനുപേക്ഷിച്ച പ്രണയം ഇന്നീ കര്‍ക്കിടകമഴയില്‍ തളിര്‍ത്തുവോ?
കെട്ടുകള്‍ പൊട്ടിച്ചുള്ള മനസ്സിന്റെ ഓട്ടവും വേഗത്തിലായി ഞാനറിയാതെ...
പ്രതീക്ഷകള്‍ തളിര്‍ക്കുമ്പോഴും ഞാന്‍ ഭയക്കുന്നു ഇടിമിന്നലുള്ള തുലാവര്‍ഷരാവിനെ........

Comments

ദേവാ...
എന്തു പറ്റി നിന്റെ സ്വപ്നങ്ങള്‍ക്ക്‌
ദ്രവിച്ചു തുടങ്ങിയ മോഹങ്ങളെ നീയെന്തിന്‌ ഇടക്കെപ്പോഴോ തടഞ്ഞുനിര്‍ത്തി...
പറയാനൊരുപാടവര്‍ത്തി തുനിഞ്ഞിട്ടും
എന്തേ..നിന്റെ ആഗ്രഹം ഗദ്ഗധങ്ങളിലൊതുങ്ങിപ്പോയി...

നിന്റെ നനഞ്ഞ മിഴികളില്‍
ഞാന്‍ കണ്ടത്‌ പ്രണയത്തിന്റെ ശേഷിപ്പുകളായിരുന്നോ...
നിന്റെ വിറയാര്‍ന്ന ചുണ്ടില്‍ ഞാന്‍ കണ്ടത്‌..
വിരഹത്തിന്റെ കൊടും തണുപ്പോ....
കണ്ണുകളില്‍ നിന്ന്‌ ഞാന്‍ തിരിച്ചറിഞ്ഞത്‌...
വിഹ്വലതകളുടെ നിഴലുകളോ...

ഒന്നെനിക്കറിയാം ദേവാ...
നീ നിന്റെ മോഹങ്ങള്‍ പറയേണ്ട സമയത്ത്‌ പറഞ്ഞില്ല...
വളര്‍ച്ചയുടെ പടവുകളില്‍ കിനാവുകള്‍ വഴുതി വീണത്‌ കൊണ്ട്‌
ഇനി നിനക്ക്‌ പറയാനുമാവില്ല....

സഹതാപമുണ്ട്‌ ഈ പാവം ദ്രൗപദിക്ക്‌...
നിന്റെയീ പതനമോര്‍ത്ത്‌.....
Unknown said…
പ്രണയം ഇടവഴികളില്‍ തളിര്‍ക്കട്ടെ...
ഇടവഴികളില്‍ അതുപേക്ഷിക്കല്ലേ.....
നേരിന്‍ ഭസ്മം ചാലിച്ച്‌ തൊടുകുറി ചാര്‍ത്തി
സുന്ദരമാവട്ടെ ഇനിയുള്ള രചനകള്‍...
ഹൃദയപൂര്‍വ്വം മുരളിക.
Hareesh Kottor said…
after reading these touchable lines a prayer remains on my leaps............. ee varikal ningalute swanthamayirikkane....
ഒരിക്കലും അണയാത്ത തീയാണ് പ്രണയം
പ്രണയം കൊണ്ടു മാത്രം സുഖപ്പെടുത്താന്‍ കഴിയുന്ന വേദനയാണ് പ്രണയം
വറ്റാത്ത കണ്ണീരാണ് പ്രണയം
തോരാത്ത മഴയാണ് പ്രണയം
അനന്തമാണ് പ്രണയം
അമൃതമാണ് പ്രണയം
മായാത്ത മുദ്രയാണ് പ്രണയം
മുക്തിയാണ് പ്രണയം
മോക്ഷമാണ് പ്രണയം

ആശംസകളോടെ
പ്രണയത്തിന്‍റെ അനശ്വരഗായകന്‍
Ayiluran said…
പ്രണയം ഒരു സമസ്യ
കാലം ഒരു സമസ്യ
നീ ഒരു സമസ്യ
ഈ സമസ്യകള്‍ പൂരിപ്പിച്ചു
ഞാനെന്‍ കാലം കഴിച്ചു
എന്നിട്ടും ഞാന്‍ നിന്നേയും
കാലത്തേയുമറിഞ്ഞില്ല . .
ഇപ്പോഴിതാ ഞാനെന്നേയു-
മറിയുന്നില്ല, എന്നിട്ടുമെന്നില്‍
ഒരുപാട് പ്രണയം ബാക്കി . . .
Ayiluran said…
This comment has been removed by the author.
ajmal said…
thought of posting a comment, but already filled up,

meanwhile wer u working

Popular posts from this blog

ഇരുട്ട്

എന്റെ വിഷമം